Local News
വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് കെ എം സി സി മലപ്പുറത്തിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കെ എം സി സി മലപ്പുറം കിരീടം ചൂടി.
ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തി കാല്‍പന്തുകളിയില്‍ മലപ്പുറത്തിന്റെ ചുണക്കുട്ടികളെ തളക്കാനാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
കളിയുടെ തുടക്കം മുതല്‍ തന്നെ കളം നിറഞ്ഞുകളിച്ച മലപ്പുറത്തിന്റെ പടക്കുതിരകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തങ്ങളുടെ പ്രതിരോധ നിരയെ ഭേദിക്കാനുള്ള എതിരാളികളുടെ എല്ലാ നീക്കങ്ങളേയും നിഷ്പ്രഭമാക്കിയാണ് കെ എം സി സി മലപ്പുറം കിരീടം നിലനിര്‍ത്തിയത്.