മണലൂര്‍ മണ്ഡലം ‘സീറോ ബാലന്‍സ്’ കാമ്പയിന്‍ പൂര്‍ത്തിയായി
ദോഹ. കെഎംസിസി ഖത്തര്‍ മണലൂര്‍ മണ്ഡലത്തിന്റെ ‘സീറോ ബാലന്‍സ്’ കാമ്പയിന്‍ പൂര്‍ത്തിയായി.
300 അംഗങ്ങളുടെ ഡിസംബര്‍ 2024 ഡിസംബര്‍ 31 വരെയുള്ള വരിസംഖ്യ പൂര്‍ണമായും പൂര്‍ത്തീകരിച്ചു കൊണ്ടാണ് 100% സീറോ ബാലന്‍സ് ലിസ്റ്റില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും ഇടം നേടിയത്.
3 മാസത്തില്‍ അധികമായി പഞ്ചായത് അടിസ്ഥാനത്തില്‍ പഞ്ചായത് കമ്മിറ്റികളും പഞ്ചായത് കോര്‍ഡിനേറ്റര്‍മാരും നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും മണ്ഡലത്തിലെ അംഗങ്ങളുടെ സഹകരണവും , ഒത്തുചേര്‍ന്നപ്പോള്‍ സംഘടന പ്രവര്‍ത്തനത്തില്‍ മണലൂരിന്റെ മഹിമ അടയാളപ്പെടുത്തി.
ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കിയ മണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന ട്രഷറര്‍, ജില്ലാ നേതാക്കള്‍, മണ്ഡലം പഞ്ചായത് ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കോര്‍ഡിനേറ്റേഴ്സ്, ആദ്യാവസാനം വരെ മുന്നില്‍ നിന്ന് നയിച്ച മണ്ഡലം സെക്രട്ടറി ഷമീര്‍ കുട്ടോത് തുടങ്ങിയവര്‍ക്കുള്ള സ്‌നേഹവും കടപ്പാടും ബന്ധപ്പെട്ടവര്‍ അറിയിച്ചു.