Breaking News
ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതി കേരള ദിനാഘോഷം ജനുവരി 9 , 10 തിയ്യതികളില്‍ തിരുവനന്തപുരത്ത്
ദോഹ. എന്‍.ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതി കേരള ദിനാഘോഷം ജനുവരി 9 , 10 തിയ്യതികളില്‍ തിരുവനന്തപുരത്ത്
നടക്കും.
ജനുവരി 9 ന് മസ്‌കത്ത് ഹോട്ടലിലാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം. മന്ത്രിമാര്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതി കേരള അവാര്‍ഡുകളും അന്ന് വിതരണം ചെയ്യും.