ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്ത്യ ഘട്ടത്തില്‍

ദോഹ. ഗാസയില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും സംബന്ധിച്ച ചര്‍ച്ചകള്‍ ‘അവസാന ഘട്ടത്തിലാണെന്ന്’ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ‘വളരെ വേഗം’ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.