Local News
റവാബി സ്‌പോര്‍ട്‌സ് ലീഗ് സീസണ്‍ 2 ന് ഉജ്വല തുടക്കം
ദോഹ. കായിക ഉത്സാഹത്തിന്റെ നിറവില്‍, റവാബി മാനേജുമെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന റവാബി സ്‌പോര്‍ട്‌സ് ലീഗ് സീസണ്‍ 2 ഔപചാരികമായി കിക്കോഫ് ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് ജീവനക്കാരുടെയും കായികപ്രേമികളുടെയും നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഇവന്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുള്ള, ഗ്രൂപ്പ് ഡയറക്ടര്‍മാരായ മുഹമ്മദ് സാദിക്, ഹാരിസ് തയ്യില്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍, മുഹമ്മദ് ജസീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ വിവിധ കായിക ഇനങ്ങളില്‍ ടീങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ചേരും.