Breaking News
റാസ് അബ്രൂഖിലെ വിനോദ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യത, 60 ദിവസത്തിനുള്ളില്‍ 55,000ത്തിലധികം സന്ദര്‍ശകര്‍

ദോഹ: റാസ് അബ്രൂഖിലെ വിനോദ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയെന്ന് വിസിറ്റ് ഖത്തര്‍. 60 ദിവസത്തിനുള്ളില്‍ 55,000ത്തിലധികം സന്ദര്‍ശകരാണ് റാസ് അബ്രൂഖിലെ മരുഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനെത്തിയത്. 2024 ഡിസംബര്‍ 18 മുതല്‍ 2025 ഫെബ്രുവരി 15 വരെ റാസ് അബ്രൂഖില്‍ നടന്ന വിനോദ പരിപാടി, ഖത്തറിലെ വടക്കുപടിഞ്ഞാറന്‍ അല്‍-റീം ബയോസ്ഫിയര്‍ റിസര്‍വിന്റെ യുനെസ്‌കോ സംരക്ഷിത മേഖലയുടെ പ്രതീകാത്മക പശ്ചാത്തലത്തില്‍ സാഹസികത, വിശ്രമം, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവയുടെ ഒരു ആഴത്തിലുള്ള ആഘോഷമായിരുന്നു.