ടീം തിരൂര്‍ ഖത്തര്‍ രണ്ടാമത്തെ സ്‌നേഹ ഭവന പ്രഖ്യാപനവും, ഇഫ്താര്‍ സംഗമവും

ദോഹ: ഖത്തറിലെ തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ഖത്തര്‍ വിപുലമായ ഇഫ്താര്‍ സംഗമവും സ്‌നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂര്‍ ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ചു.
ഐസിസി അഡൈ്വസറി മെമ്പറായി തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ അഷ്റഫ് ചിറക്കലിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ടീം തിരൂര്‍ ഖത്തറിന്റെ ഒന്നാമത്തെ സ്‌നേഹ ഭവനം 2020ല്‍ ചെമ്പ്ര സ്വദേശി ആയ ഒരു മെമ്പര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയിരുന്നു, ഈ നേട്ടത്തിന് തുടര്‍ച്ചയായി രണ്ടാമത്തെ സ്‌നേഹ ഭവനം പദ്ധതിയുടെ പ്രഖ്യാപനം ഐസിസി അഡൈ്വസറി ബോര്‍ഡ് മെമ്പറും ടീം തിരൂര്‍ ഖത്തറിന്റെ ചെയര്‍മാനുമായ അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ടീം തിരൂര്‍ പ്രസിഡന്റ് നൗഷാദ് പൂക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ഐനിപറമ്പില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജാഫര്‍ തിരുന്നാവായ കളത്തില്‍ നന്ദിയും പറഞ്ഞു.