പാസ് ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ പൂനൂര്‍ നിവാസികളുടെ കൂട്ടായ്മയായ പാസ് ഖത്തര്‍ ഫാമിലി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200 ലധികം പേര്‍ സംബന്ധിച്ചു.പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി കെ എ ഷമീര്‍ ബാവ സംഗമം ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ വെച്ച് ഖത്തറില്‍ ട്യൂട്ടറിംഗ് മേഖലയില്‍ ഒന്നര പതിറ്റാണ്ട് പിന്നിട്ട ലണ്ടന്‍ എജുക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മന്‍സിബ് ഇബ്രാഹിമിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഡോക്ടര്‍.വി.ഒ.ടി അബ്ദുറഹിമാന്‍, ഡോക്ടര്‍ ജമാല്‍, സി.പി.സംശീര്‍, സൈഫുദ്ദീന്‍ വെങ്ങളത്ത്, ഡോക്ടര്‍ ആരിഫ്,അസീസ് ഹാജി , താലിസ് മാസ്റ്റര്‍ ഷൗക്കത്ത് കിനാലൂര്‍, കെ.പി ബഷീര്‍ ഹാജി, എന്നിവര്‍ സംസാരിച്ചു.
പാസ് ഖത്തര്‍ പ്രസിഡണ്ട് കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിക് ഹാഫില നന്ദിയും പറഞ്ഞു.