ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് എട്ട് ദിവസത്തെ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് എട്ട് ദിവസത്തെ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്
ഈദിന്റെ ആദ്യ ദിവസം ആരംഭിക്കുന്ന ആഘോഷങ്ങള്‍ എട്ട് ദിവസം നീണ്ടുനില്‍ക്കും. മിന ജില്ലയിലും മിന പാര്‍ക്കിലും ഖത്തറി പൈതൃകം പ്രദര്‍ശിപ്പിക്കുന്നതും സംഗീത കലാരൂപങ്ങള്‍ പ്രദാനം ചെയ്യുന്നതും കുടുംബ വിനോദം പ്രദാനം ചെയ്യുന്നതുമായ ആവേശകരമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.