Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫോക്കസ് ഖത്തര്‍, ‘ലീഡോണ്‍ കമ്മ്യൂണിറ്റി ലീഡേഴ്‌സ് മീറ്റ്’ സംഘടിപ്പിച്ചു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എജ്യുക്കേഷന്‍ സമ്മിറ്റിന് മുന്നോടിയായി, ഖത്തറിലെ വിവിധ പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ലീഡോണ്‍ കമ്മ്യൂണിറ്റി മീറ്റ് ഐ.സി.സി. മുംബൈ ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.

വിദ്യാഭ്യാസം, തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍, സര്‍ക്കാര്‍ തലത്തിലെ അവസരങ്ങള്‍, നാളത്തെ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കമ്യൂണിറ്റിയുടെ പങ്ക് എന്നിവയെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയില്‍ പാനലിസ്റ്റുകളായി ഫൈസല്‍ (സിജി ഖത്തര്‍), അഷ്ഹദ് ഫൈസി (സീനിയര്‍ മാനേജര്‍ – ദി അറബ് എനര്‍ജി ഫണ്ട് – റിയാദ്), സുആദ ഇസ്മായില്‍ അഷ്റഫ് (വര്‍ക്ക് ഫോഴ്സ് ട്രൈനെര്‍ പി.ച്ച്.സി.സി ഖത്തര്‍) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പ്രമുഖ വിദ്യഭ്യാസ പ്രവര്‍ത്തകനും, കോളമിസ്റ്റും, ഫോക്കസ് ഖത്തര്‍ മുന്‍ ഡെപ്യൂട്ടി സി.ഇ.ഒ.യുമായ ഫിറോസ് പി.ടി മോഡറേറ്ററായിരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ നേതാക്കളുടെയും പ്രൊഫഷണലുകളുടെയും സാന്നിധ്യം ചര്‍ച്ചകള്‍ക്ക് കരുത്തേകി. ലീഡോണ്‍ മീറ്റില്‍ പങ്കെടുത്ത പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ പങ്കുവെച്ച വിലയേറിയ ആശയങ്ങള്‍, നവംബര്‍ 28-ന് നടക്കുന്ന എജ്യുക്കേഷന്‍ സമ്മിറ്റിന് അടിത്തറയാകും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ സമ്മിറ്റ് വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഫോക്കസ് ഖത്തറിന്റെ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെയ്പ്പായിരിക്കും എന്നും പരിപാടിയില്‍ വിലയിരുത്തി.
ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി.ഒ.ഒ. അമീര്‍ ഷാജി സ്വാഗതം ആശംസിച്ചു സംസാരിച്ചു. സഫിറുസ്സലാം, അനീസ് അസീസ്, ഹാഫിസ് ഷബീര്‍, ഡോ. റസീല്‍, അന്‍സബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button