Breaking News
ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി
മാട്ടൂല്‍ ജസിന്ത ചാല്‍ സൈന്‍ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന്‍ പാലക്കോടന്‍ ജസീം (32 വയസ്സ്) ആണ് മരിച്ചത്.
സ്‌ട്രോക് വന്നതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ആശുപത്രിയിലായിരുന്നു.
പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
