ഖിയാഫ് – ഡി. എല്‍. എഫ് സ്‌പെഷല്‍ സപ്ലിമെന്റ് ‘ഡി-ലിറ്റ്’ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഡിസംബര്‍ 4, 5 തിയതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഡി. എല്‍. എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന സ്‌പെഷല്‍ സപ്ലിമെന്റ് ‘ഡി-ലിറ്റ്’ പ്രകാശനം ചെയ്തു. സ്വാദ് റെസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേര്‍ന്നായിരുന്നു പ്രകാശനം.
ഖിയാഫ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ഡി.എല്‍.എഫ് കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി സ്വാഗതസംഘം പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തി.
അബ്ദുറഊഫ് കൊണ്ടോട്ടി, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, വര്‍ഗീസ് വര്‍ഗീസ്, മജീദ് പുതുപ്പറമ്പ്, കെ.പി. ഇഖ്ബാല്‍, ശോഭാനായര്‍, മജീദ് നാദാപുരം, അഷ്റഫ് മടിയേരി, അന്‍വര്‍ ബാബു, ഷംല ജാഫര്‍, അന്‍സാര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു.
സപ്ലിമെന്റ് കമ്മിറ്റി കണ്‍വീനര്‍ ജാബിര്‍ റഹ്‌മാന്‍, സപ്ലിമെന്റ് ഡിസൈന്‍& ലേ-ഔട്ട് നിര്‍വഹിച്ച സുരേഷ് കൂവാട്ട്, ഉഘഎ ജോയിന്റ് കണ്‍വീനര്‍ മുരളി വാളൂരാന്‍ എന്നിവര്‍ സംബന്ധിച്ചു.
