Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വി കെ ശ്രീകണ്ഠന് ദോഹയില്‍ സ്വീകരണം

ദോഹ. പാലക്കാട് എം പിയും , തൃശൂര്‍ ഡി സി സി ആക്ടിംഗ് പ്രസിഡണ്ടുമായ വി കെ ശ്രീകണ്ഠന് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്കി.
കാലിക്കറ്റ് നോട്ട്ബുക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമീര്‍ ഏറാമല അദ്ധ്യക്ഷത വഹിച്ചു.
കേരളത്തില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമ സഭയിലേക്കുമുള്ളു തിരെഞ്ഞെടുപ്പുകളിലും യു ഡി എഫ് വന്‍വിജയം നേടുമെന്ന് എം പി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും, ഭാരിച്ച നികുതികളും, കറന്റ് , വാട്ടര്‍ , പെട്രോള്‍ ചാര്‍ജ്ജ് വര്‍ദ്ധനയും സാധാരണാക്കാരായ ജന വിഭാങ്ങളെ സാരമായി ബാധിച്ചു. പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും കുടുംബ ബജറ്റ് താളം തെറ്റിച്ച് അവരെ ദുരിതത്തിലാക്കിയ പിണറായു സര്‍ക്കാരിനെ അവര്‍ മറക്കില്ലെന്നും. ബാലറ്റിലൂടെ ചുട്ടമറുപടി നല്‍കാന്‍ അവര്‍ കാത്തിരിക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു.
എല്ലാജനവിഭാഗങ്ങളേയും ഒരുപോലെ ദുരിതത്തിലാക്കിയ ഇടതുപക്ഷസര്‍ക്കാരിനെ സി പി എം അണികള്‍ പോലും വെറുത്ത് കഴിഞ്ഞെന്ന് പാലക്കാടിന്റെ എം പി പറഞ്ഞു.
സ്വീകരണയോഗത്തില്‍ ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും , ഗ്‌ളോബല്‍ കമ്മിറ്റിയംഗവുമായ ജോണ്‍ഗില്‍ബര്‍ട്ട്, വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്,ഗ്‌ളോബല്‍ കമ്മിറ്റിയംഗം നാസ്സര്‍ വടക്കേക്കാട്, ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍,
ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍,
സെക്രട്ടറി ഷംസുദ്ധീന്‍ ഇസ്മയില്‍, എക്‌സിക്യുട്ടീവ് അംഗം മുജീബ് വലിയകത്ത്
എന്നിവര്‍സംസാരിച്ചു.
ഓ ഐ സി സി ഇന്‍കാസ് തൃശൂര്‍ ജില്ലാകമ്മിറ്റി പ്രസിഡണ്ട് ബാബു കേച്ചേരി സ്വാഗതവും, ജില്ലാ സെക്രട്ടറി നവാസ് തെക്കുംപുറം നന്ദിയും പറഞ്ഞു.

Related Articles

Back to top button