
ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ നാളെ തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്‍സ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണിനടുത്തുള്ള ബിസിനസ്, വ്യവസായ മേഖലകള്‍ക്കുള്ള ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ജൂലൈ 12 ന് വീണ്ടും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിദിനം 25,000 പേര്‍ക്ക് വരെ വാക്‌സിനേഷന്‍ നല്‍കാന്‍ സൗകര്യമുള്ള ഈ കേന്ദ്രം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍
കേന്ദ്രങ്ങളിലൊന്നാണ് .
വ്യാഴാഴ്ചയാണ് കേന്ദ്രം താല്‍ക്കാലികമായി അടച്ചത്.
പൊതു ജനങ്ങളുടെ സുരക്ഷയും കേന്ദ്രത്തിന്റെ പരമാവധി പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിനായി, ബൈക്ക് ഓടിച്ചോ നടന്നോ എത്തുന്ന വ്യക്തികള്‍കളെ കേന്ദ്രത്തിലേക്കും അതിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കും പ്രവേശിക്കാന്‍ അനുവദിക്കുകയില്ല ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി .
എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരെ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ക്രമീകരിക്കണം.