Breaking News
ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര്‍ 30, 31 തീയതികളില്‍
ദോഹ: ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര്‍ 30, 31 തീയതികളില്‍ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ഫാമിലിയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമ്മേളനം .
‘കുടുംബവും സമകാലിക മെഗാട്രെന്ഡുകളും: കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സാങ്കേതിക, കുടിയേറ്റം, നഗരവല്‍ക്കരണം, ജനസംഖ്യാപരമായ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ രൂപപ്പെടുത്താന്‍ നയത്തിന് കഴിയുമോ?’ സമകാലിക ആഗോള പ്രവണതകള്‍ കുടുംബങ്ങളില്‍ ചെലുത്തുന്ന സ്വാധീനം മുതലായവ സമ്മേളനം ചര്‍ച്ച ചെയ്യും.