Breaking News
പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍, യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കുറഞ്ഞ ലീവില്‍ നാട്ടില്‍പോകാന്‍ ഉദ്ദേശിച്ചിരുന്ന നിരവധി പേര്‍ യാത്ര റദ്ദ് ചെയ്യുന്നതായാണ് വിവരം. ഈ നില തുടര്‍ന്നാല്‍ വ്യോമയാന രംഗത്ത് വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി 11 മുതലാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ വേണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനെതിരെ പ്രവാസി സമൂഹം ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ചില വ്യക്തികളും സംഘടനകളും നിയമ നടപടികളുമായി രംഗത്തു വന്നിട്ടുണ്ട്.