Archived Articles

മള്‍ട്ടി-പ്ലാറ്റിനം പോപ്പ് ഐക്കണ്‍ എന്റിക് ഇഗ്ലേഷ്യസ് അടുത്ത മാസം ഖത്തറില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ബെയ്ലാമോസ്’, ‘റിഥം ഡിവൈന്‍’, ‘ഹീറോ’ തുടങ്ങിയ ഗാനങ്ങള്‍ക്ക് പേരുകേട്ട മള്‍ട്ടി-പ്ലാറ്റിനം പോപ്പ് ഐക്കണ്‍ സ്പാനിഷ് ഗായകനും ഗാനരചയിതാവുമായ എന്റിക് ഇഗ്ലേഷ്യസ് അടുത്ത മാസം ഖത്തറില്‍ പാടാനെത്തും.

ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ഉരീഡൂ സ്പോണ്‍സര്‍ ചെയ്ത് ആല്‍ക്കെമി പ്രോജക്റ്റാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 21-ന് ദോഹ ഗോള്‍ഫ് ക്ലബ്ബിലാണ് പരിപാടി.
90 മിനിറ്റ് ദൈര്‍ഖ്യമുള്ള കച്ചേരി രാത്രി 10 മണിക്ക് ആരംഭിക്കാണാരംഭിക്കുക. 7 മണിക്ക് ഗേറ്റുകള്‍ തുറക്കും.

ടിക്കറ്റുകളോ അവയുടെ വിലയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഷോയുടെ ബുക്കിംഗുകള്‍ ടിക്‌സ് ബോക്‌സ്, ക്യൂടിക്കറ്റ്‌സ്, വെര്‍ജിന്‍ മെഗാ സ്‌റ്റോര്‍ എന്നീ പ്‌ളാറ്റ്‌ഫോമിലൂടെയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എന്റിക് ഇഗ്ലേഷ്യസ് എണ്ണമറ്റ അവാര്‍ഡുകളുടെ ഉടമയാണ് . അദ്ദേഹത്തിന്റേതായി ലോകമെമ്പാടും 180 ദശലക്ഷത്തിലധികം ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!