Archived ArticlesUncategorized
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഓഫീസ് തുടങ്ങാനൊരുങ്ങി ദേശീയ മനുഷ്യാവകാശ സമിതി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ആരാധകരെ സ്വീകരിക്കാനും വിവരദായകമായ ബോധവല്‍ക്കരണ ബ്രോഷറുകള്‍ വിതരണം ചെയ്യാനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എന്‍എച്ച്ആര്‍സി ഓഫീസ് തുടങ്ങുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി വൈസ് ചെയര്മാന് ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരി വെളിപ്പെടുത്തി. സന്ദര്‍ശകരുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് ബോധവാന്മാരാക്കുന്നത് ഗുണം ചെയ്യുമെന്ന അടിസ്ഥാനത്തിലാണ് ഓഫീസ് തുറക്കുന്നത്.
ടൂര്‍ണമെന്റിനിടെയുള്ള അന്വേഷണങ്ങളോട് പ്രതികരിക്കാന്‍ ആരാധകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈനുകളും ആരംഭിക്കുമെന്ന് അല്‍ കുവാരി പറഞ്ഞു.
രാജ്യം സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ മനുഷ്യാവകാശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഡോ. അല്‍ കുവാരി ഇക്കാര്യം സൂചിപ്പിച്ചത്.