Breaking News

ലോകത്തെ ഏറ്റവും മികച്ച 250 യൂണിവേഴ്‌സിറ്റികളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്തെ ഏറ്റവും മികച്ച 250 യൂണിവേഴ്‌സിറ്റികളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി.

ലണ്ടനിലെ ടൈംസ് ഹൈയര്‍ എഡ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിലാണ് ഖത്തര്‍ യൂണിവേഴ്സിറ്റി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 100 സ്ഥാനം ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഈ വര്‍ഷം 1,799 യൂണിവേഴ്‌സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ് റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയത്. ഇവയില്‍ 137 എണ്ണം ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയവയാണ്..

അധ്യാപന-പഠന നിലവാരം, ഗവേഷണം, അന്താരാഷ്ട്ര നിലവാരം എന്നീ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാപനങ്ങളെ വിലയിരുത്തിയത്.

‘അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ യശസ്സ് വര്‍ദ്ധിക്കുന്നതില്‍ സന്തോഷമുണ്ട്. ഉന്നത ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഞങ്ങള്‍ നടത്തുന്ന നിരന്തര പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടം, കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങിയാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി മുന്നോട്ട് പോകുന്നത്, യൂണിവേര്‍സിറ്റി പ്രസിഡന്റ് ഡോ: ഹസ്സന്‍ അല്‍ ദിര്‍ഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!