Breaking News
ഇന്ത്യന്‍ ഉപരാഷ്ട്രപതിക്ക് സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്കി. ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലാണ് സ്വീകരണം നല്‍കിയത്.
ഇന്ത്യ-ഖത്തര്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ സമൂഹം വഹിച്ച പങ്കിനെ സ്വീകരണ സമ്മേളനത്തിലെ പ്രചോദനാത്മക പ്രസംഗത്തില്‍ ഉപരാഷ്ട്രപതി പ്രശംസിച്ചു.