Breaking News
പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സിന്റെ പടയോട്ടം
റഷാദ് മുബാറക്
ദോഹ. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന ഫിഫ 2022 പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തറപറ്റിച്ച് ഫ്രാന്‍സ് ജേതാക്കളായി.
കളിയുടെ തുടക്കം മുതല്‍ തന്നെ പോളണ്ടിനെ പിടിച്ചുകെട്ടിയ ഫ്രാന്‍സ് മൂന്ന് തവണ പോളണ്ടിന്റെ വല കുലുക്കി.
കളിയുടെ നാല്‍പത്തിനാലാം മിനിറ്റില്‍ ജിറൂഡാണ് ആദ്യ ഗോള്‍ നേടിയത്.
ഫ്രാന്‍സ് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ എഴുപത്തിനാലാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഓരോ ഗോള്‍ വീതം നേടി വിജയമുറപ്പിച്ചു.
ഇഞ്ചുറി ടൈമില്‍ പോളണ്ടിന്റെ ലിവന്‍ഡോസ്‌കി ഒരു ഗോള്‍ തിരിച്ചടിച്ചു.