അല്‍ സൈലിയ റോഡും മുഐതര്‍, പ്ലാസ്റ്റിക് ഇന്റര്‍സെക്ഷനുകളും ഗതാഗതത്തിനായി വീണ്ടും തുറന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ സൈലിയ റോഡും രണ്ട് പുതിയ ഇന്റര്‍സെക്ഷനുകളായ മുഐതര്‍, പ്ലാസ്റ്റിക് ഇന്റര്‍സെക്ഷനുകളും ഇപ്പോള്‍ ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
റൗണ്ട് എബൗട്ടുകളില്‍ നിന്ന് സിഗ്‌നല്‍ ഇന്റര്‍സെക്ഷനുകളിലേക്കുള്ള പരിവര്‍ത്തനം പൂര്‍ത്തിയായതിന് ശേഷമാണ് രണ്ട് കവലകളും വീണ്ടും തുറക്കുന്നത്, പരിവര്‍ത്തനം റോഡ് ശേഷി വര്‍ദ്ധിപ്പിക്കുമെന്നും പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും അഷ്ഗല്‍ അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പറഞ്ഞു.
‘ഇംപ്രൂവ്മെന്റ് വര്‍ക്ക്‌സ് ഇന്‍ ഗ്രേറ്റ് ദോഹ, ഫേസ് 9’ പദ്ധതിയുടെ ഭാഗമായി തുവാര്‍ അല്‍ ഹെറൈത്തി സ്ട്രീറ്റിന്റെയും അല്‍ ഹാം സ്ട്രീറ്റിന്റെയും തെക്കന്‍ ഭാഗങ്ങളിലും അല്‍ സെയ്ലിയ റോഡില്‍ ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികളും നടപ്പിലാക്കുന്നത് തുടരുകയാണെന്നും അഷ്ഗാല്‍ കൂട്ടിച്ചേര്‍ത്തു.