അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പനയാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: മെയ് 12 ന് വൈകുന്നേരം 7:00 മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അല്‍ സദ്ദും അല്‍ അറബിയും തമ്മില്‍ ഏറ്റുമുട്ടുന്ന അമീരീ കപ്പ് ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പനയാരംഭിച്ചതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
10, 30, 50 റിയാലുകള്‍ വിലയുള്ള മത്സര ടിക്കറ്റുകള്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ വെബ്സൈറ്റില്‍ (tickets.qfa.qa) ലഭ്യമാണ്. ഒരു ആരാധകന് പരമാവധി 6 ടിക്കറ്റുകള്‍ വരെ വാങ്ങാം.
ഇലക്ട്രോണിക് രീതിയില്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിന് വിസ അല്ലെങ്കില്‍ മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കണം. ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട്, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ tickets@qfa.qa. ല്‍ ബന്ധപ്പെടാം
