Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

90 ശതമാനം ശ്വാസകോശ അര്‍ബുദ കേസുകളിലും പുകവലിയുടെ പങ്ക് വ്യക്തം


അമാനുല്ല വടക്കാങ്ങര

ദോഹ: 90 ശതമാനം ശ്വാസകോശ അര്‍ബുദ കേസുകളിലും പുകവലിയുടെ പങ്ക് വ്യക്തമാണെന്ന് ഈ രംഗത്ത് ബോധവല്‍ക്കരണ പരിപാടികളുടെ പ്രാധാന്യമേറെയാണെന്നും പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍. ആരോഗ്യ അവബോധവും പുകവലിയുടെ അപകടവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും അതിന്റെ പങ്കാളികള്‍ക്കുമൊപ്പം പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് പുകവലിയില്‍ നിന്ന് വിട്ടുനില്‍ക്കാനും പുകവലി നിര്‍ത്തല്‍ ക്ലിനിക്കുകളെ ആശ്രയിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുന്നു.

പരിസ്ഥിതിയില്‍ പുകയിലയുടെ ആഘാതം, കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയില്‍ തുടങ്ങി മാലിന്യങ്ങളില്‍ അവസാനിക്കുന്നതിനെക്കുറിച്ചും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്ന കൂടുതല്‍ സുസ്ഥിര വിളകളിലേക്കുള്ള പരിവര്‍ത്തനത്തില്‍ കാര്‍ഷിക ഭൂമി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരണമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. പോഷകാഹാരം, ആരോഗ്യപരമായ അപകടസാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുക. പുകയില ഉപയോഗവുമായി ബന്ധപ്പെട്ടതും അതിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് ഫലപ്രദമായ നയങ്ങള്‍ ആവശ്യപ്പെടുന്നതുമായ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നത്.

Related Articles

Back to top button