ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പോന്നത്

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ രാഷ്ട്രീയമായും സാമ്പത്തികമായും സുസ്ഥിരമാണെന്നും രാജ്യത്തേക്ക് വലിയ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുണ്ടെന്നും മുന്‍നിര ആഗോള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നായ നൈറ്റ് ഫ്രാങ്ക് ആദം സ്റ്റുവര്‍ട്ട് ഖത്തര്‍ മേധാവി അഭിപ്രായപ്പെട്ടു. ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ദി പെനിന്‍സുലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം ദോഹയില്‍ നടന്ന സിറ്റിസ്‌കേപ്പ് റിയല്‍ എസ്റ്റേറ്റ് ഇവന്റില്‍, വിവിധ മേഖലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മറ്റ് വിദഗ്ധരുമായി ഖത്തറിലെ ദീര്‍ഘകാല നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും റിയല്‍ എസ്റ്റേറ്റ് മുഖേനയുള്ള റെസിഡന്‍സിയും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രഖ്യാപനവും നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ സഹായകമായി. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഖത്തര്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് സ്റ്റുവാര്‍ട്ട് ഊന്നിപ്പറഞ്ഞു.