Breaking NewsUncategorized
ഖത്തര്‍ ജനസംഖ്യ മുപ്പത് ലക്ഷം പിന്നിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ മുപ്പത് ലക്ഷം പിന്നിട്ടു. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2023 സെപ്തംബര്‍ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ ഏകദേശം 3,058,000 ആയിരുന്നു. ഇതില്‍ 2199760 പുരുഷന്മാരും 857747 സ്ത്രീകളുമാണ്.
ജനസംഖ്യയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് 3.0 ശതമാനത്തിന്റെ പ്രതിമാസ വര്‍ദ്ധനവും 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനയും ഉണ്ടായതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു.