കോവിഡ് വാക്സിനേഷന്‍ പ്രായ പരിധി കുറച്ചു, ഇനി 40 കഴിഞ്ഞവര്‍ക്കൊക്കെ വാക്സിനായി രജിസ്റ്റര്‍ ചെയ്യാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കൊവിഡ് വാക്സിന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി കുറച്ചു. ഇനി മുതല്‍ 40 വയസ്സിനു മുകളിലുള്ളവര്‍ക്കൊക്കെ കൊവിഡ് വാക്സിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കും. വാക്സിന്‍ ലഭിക്കുന്നതിന് മന്ത്രാലയത്തിലെ വെബ്സൈറ്റില്‍ പ്രത്യേകമായി തയ്യാറാക്കിയ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ ഊഴത്തിനുവേണ്ടി കാത്തിരിക്കണം എന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രണ്ട് ഡ്രൈവ് ത്രൂ സെന്ററുകളിലുമായി വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതിനകം ഏകദേശം 8 ലക്ഷം ഡോസുകളോളം വാക്സിനുകള്‍ വിതരണം ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് : https://app-covid19.moph.gov.qa/en/instructions.html