Local News
സി.ഐ.സി ഹാജിമാർക്ക് യാത്രയയപ്പും സംശയ നിവാരണവും ഇന്ന്

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി.)സംഘടിപ്പിക്കുന്ന ഹാജിമാർക്കുള്ള യാത്രയയപ്പും സംശയ നിവാരണവും ഇന്ന് വൈകിട്ട് 6.30 മുതൽ അൽ അറബി സ്റ്റേഡിയത്തിന് സമീപം, എഫ്. സി. സി. ഹാളിൽ നടക്കും.
ഖത്തറിൽ നിന്നും നാട്ടിൽ നിന്നും ഹജ്ജിനു പുറപ്പെടുന്നവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്.
ഖാസിം ടി.കെ, ഹബീബുറഹ്മാൻ കിഴിശ്ശേരി,പി.പി അബ്ദുറഹീം, ഡോ: നസീം
തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.