Uncategorized
യാത്രയയപ്പ് നല്‍കി
ദോഹ : ഇരുപത്താറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന ഹമദ് മെഡിക്കൽ കോർപറേഷൻ അസോസിയേറ്റ് കൺസൽട്ടന്റും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സജീവ പ്രവർത്തകനുമായ ഡോക്ടർ അബ്ദുൽ റഹിമാൻ എലിക്കോട്ടിലിന് സി.ഐ.സി. മെഡിക്കൽ അഫയേഴ്സ് വിങ്ങ് യാത്രയയപ്പ് നല്‍കി.
സി.ഐ.സി. വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴിശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.സി. പ്രസിഡന്റ് ടി.കെ. ഖാസിം. ഹാരിസ്, അബ്ദുൽ ജലീൽ എം. എം, ഡോക്ടർ ഹുസൈൻ, ഡോക്ടർ നൗഷാദ്, ഡോക്ടർ നസീം, മൻസൂർ, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. പാലേരി സ്വാഗതം പറഞ്ഞു, ഡോക്ടർ അബ്ദുൽ റഹിമാൻ മറുപടി പറഞ്ഞു. സി.ഐ.സി. യുടെ ഉപഹാരം ഹബീബ് റഹ്‌മാൻ ഡോക്ടർക്ക് കൈമാറി.