എം.ഐ.സി. അക്കാദമി ഓഫ് ശരിയ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡി തൃശൂര്‍ ഖത്തര്‍ ചാപ്റ്റര്‍ റബീഅ സംഗമം നടത്തി
ദോഹ: എം.ഐ.സി. അക്കാദമി ഓഫ് ശരിയ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡി തൃശൂര്‍ ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ യോഗവും റബീഅ സംഗമവും കെ.എം.സി.സി ഖത്തര്‍ ഹാളില്‍ ഉസ്താദ് ഓണമ്പള്ളി മുഹമ്മദ് ഫൈസിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു.
കെ.എം.സി.സി ഖത്തര്‍ ജനറല്‍ സെക്രട്ടറി സലീം നാലകത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഓണമ്പള്ളി മുഹമ്മദ് ഫൈസി ‘മഹിത മാതൃകകള്‍ തീര്‍ത്ത പുണ്യ റസൂല്‍’ (സ ) എന്ന വിഷയം അവതരിപ്പിച്ചു.
എ.വി അബൂബക്കര്‍ സാഹിബിന്റെ പ്രാര്‍ത്ഥനയോടെ അരംഭിച്ച യോഗത്തില്‍ അസാസ് കണ്‍വീനര്‍ പി.എസ്.എം ഹുസൈന്‍ ( കെഎംസിസി സംസ്ഥാന ട്രഷര്‍ ) സ്വാഗതം പറഞ്ഞു.
അസാസ് ചെയര്‍മാന്‍ എ.വി.എ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ വര്‍ക്കിങ് പ്രസിഡണ്ട് ഇസ്മായില്‍ ഹുദവി, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ മണിയൂര്‍, കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എന്‍.ടി നാസര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അസാസ് ട്രഷര്‍ ശംസുദ്ധീന്‍ വൈകോചിറ സദസ്സിന് നന്ദിയും പറഞ്ഞു.