Breaking News
ഖത്തര്‍ റെയിലിന്റെ സൂഖ് റെയില്‍ ഡിസംബര്‍ 14 വരെ
ദോഹ. പൊതു-സ്വകാര്യ മേഖലയിലെ സഹകാരികളുമായി സഹകരിച്ച് ഖത്തര്‍ റെയില്‍ സംഘടിപ്പിക്കുന്ന സൂഖ് റെയില്‍ ഡിസംബര്‍ 14 വരെ നടക്കും. ഖത്തര്‍ ദേശീയ ദിനം 2024 ആഘോഷങ്ങളുടെ ഭാഗമായി മുശൈരിബ് മെട്രോ സ്റ്റേഷനില്‍ വാണിജ്യ പങ്കാളികളില്‍ നിന്നുള്ള അതുല്യ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രത്യേക ഓഫറുകളോടെ സ്വന്തമാക്കുവാനുള്ള അവസരമാണിത്.