Uncategorized
ഖത്തര്‍ ദേശീയ ദിന പരേഡ് റദ്ദാക്കി
ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 18 ന് രാവിലെ കോര്‍ണിഷില്‍ നടക്കാറുള്ള ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിന പരേഡ് റദ്ദാക്കിയതായി ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി അറിയിച്ചു.
സാംസ്‌കാരിക മന്ത്രാലയം അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയാണ് പ്രഖ്യാപനം നടത്തിയത്.
അതേസമയം, 2024 ലെ ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നതിനായി ദര്‍ബ് അല്‍ സായിയിലെ പ്രവര്‍ത്തനങ്ങളും പരിപാടികളും തുടരുകയാണ്.