Breaking NewsUncategorized
ഇറ്റാലിയന്‍ കപ്പല്‍ അമേരിഗോ വെസ്പുച്ചി ഖത്തറിലെത്തി, സൗജന്യ സന്ദര്‍ശനത്തിന് അവസരം
ദോഹ: കഴിഞ്ഞ വര്‍ഷം ആരംഭിച്ച ലോക പര്യടനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ കപ്പല്‍ അമേരിഗോ വെസ്പുച്ചി ഖത്തറിലെത്തി. ഡിസംബര്‍ 17 മുതല്‍ 22 വരെ പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കും.
ദോഹയില്‍ ‘അമേരിഗോ വെസ്പുച്ചി’, മെയ്ഡ് ഇന്‍ ഇറ്റലിയുടെ അന്താരാഷ്ട്ര പ്രദര്‍ശനമായ വില്ലാജിയോ ഇറ്റാലിയയുടെ അരികിലായിരിക്കും. രണ്ട് കപ്പലുകളും സൗജന്യമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
‘ലോകത്തിലെ ഏറ്റവും മനോഹരം , തൊണ്ണൂറു വര്‍ഷത്തിലേറെയായി അതിപുരാതനമായ നാവിക പാരമ്പര്യങ്ങളുടെ സംരക്ഷകന്‍, ഇറ്റാലിയന്‍ സായുധ സേനയുടെ ചിഹ്നം എന്നിങ്ങനെ നിര്‍വചിച്ചിരിക്കുന്ന കപ്പലിന്റെ ചാരുത നേരിട്ട് അനുഭവിക്കാന്‍ https://tourvespucci.it/en/doha-17-22-december-2024/എന്ന വെബ്സൈറ്റില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യണം.