കെ മുഹമ്മദ് ഈസക്ക് ആയിരങ്ങളുടെ യാത്രമൊഴി
![](https://internationalmalayaly.com/wp-content/uploads/2025/02/thousands-1120x747.jpg)
ദോഹ: ഇന്നലെ അന്തരിച്ച കെ എം സി സി ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര നേതാവും അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് മാനേജിംഗ് ഡയരക്ടറുമായിരുന്ന കെ മുഹമ്മദ് ഈസക്ക് വന്‍ ജനാലിയുടെ സാന്നിധ്യത്തില്‍ വിട നല്‍കി. ദോഹ മിസൈമര്‍ പളളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ദോഹയിലെ നാനാതുറയിലെ ജനങ്ങളാണ് മയ്യിത്തിനെ ഒരു നോക്ക് കാണാനും മയ്യിത്ത് നമസ്‌കാരത്തിനുമായി എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് മിസൈമീര്‍ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണാക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ് ലിം ലീഗ് ഗേശീയ അസി. സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, ടി വി ഇബ്രാഹിം എം എല്‍ എ, ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി അന്‍വര്‍ അമീന്‍, ഗ്രാന്‍ഡ് റിജിന്‍സി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹയ്ദ്ദീന്‍, സഫാരി. ഗ്രൂപ്പ് എം ഡി സൈനുല്‍ ആബിദീന്‍, ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങി മത സാമൂഹിക രാഷ്ട്രീയ കലാ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം മുന്‍ പ്രസിഡന്റും ചീഫ് കോ ഓഡിനേറ്ററുമായിരുന്നു. തിരുവനന്തപുരം സിഎച്ച് സെന്റര്‍ വൈസ് പ്രസിഡണ്ടും, പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ട്രഷറര്‍, ചൂലൂര്‍ സിഎച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.