പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്നിന് ആരംഭിക്കും

ദോഹ.പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.
ഔദ്യോഗിക ലോഗോ പ്രകാശനം ഇന്ന് അബൂദാബിയില്‍ വെച്ച് നടക്കും.
വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുളളവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കും നോര്‍ക്ക കെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
വ്യക്തിഗത ഇന്‍ഷുറന്‍സിന് 7,965 രൂപയും, ഒരു കുട്ടിയെ കൂടി അധികമായി ചേര്‍ക്കുന്നതിന് 4,130 രൂപയുമാണ് പ്രീമിയം തുക.
ഭാര്യ, ഭര്‍ത്താവ്, 25 വയസ്സ് വരെയുള്ള രണ്ട് മക്കള്‍ എന്നിവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 13,275 രൂപ വാര്‍ഷിക പ്രീമിയം വരും.
ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും അഞ്ച് ലക്ഷം പരിരക്ഷാ ഉറപ്പാക്കാനാകും.
ആരോഗ്യ അപകട പോളിസിയാണിത്.
