Breaking News
വിമാന യാത്രക്കാര്‍ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണം

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന അടിയന്തിര അറബ് ഇസ് ലാമിക ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ റാസ് അബു അബൗദ് ജംഗ്ഷന് വഴി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പ്രധാന റൂട്ട് രാവിലെ 8.30 മുതല്‍ വൈകുന്നേരം 7.30 വരെ താല്‍ക്കാലികമായി അടച്ചിടുന്നതിനാല്‍ ‘യാത്രക്കാര്‍ അവരുടെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും സുഗമവും സമയബന്ധിതവുമായ യാത്രക്കായി എഫ്-റിംഗ് റോഡ്, സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ വഴിയോ ദോഹ മെട്രോയെ പ്രയോജനപ്പെടുത്തണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.

