മാര്‍ത്തോമാ കോളേജ് അലുംനി ഓണാഘോഷം

ദോഹ: മാര്‍ത്തോമാ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം സംഘടിപ്പിച്ചു.
വിവിധ കലാപരിപാടികളും സാംസ്‌കാരിക ഐക്യവും നിറഞ്ഞുകവിഞ്ഞ ഈ ആഘോഷത്തില്‍ അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. ഓണത്തിന്റെ സ്‌നേഹവും സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ചുകൊണ്ട് പരിപാടി വിജയകരമായി നടന്നു.
പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷ മീറ്റിംഗ് മര്‍ത്തോമ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ റവ. ജോസ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു .
മലങ്കര ഓര്‍ത്തഡോക്‌സ് സഭ വികാരിയും മാര്‍ത്തോമാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ റവ.ഫാദര്‍ ഷെറിന്‍ തോമസ് അച്ഛന്‍ മീറ്റിംഗില്‍ ഓണ സന്ദേശം നല്‍കി .എല്ലാം തികഞ്ഞ ജീവിതസാഹചര്യങ്ങളിലും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ തലകുനിക്കാന്‍ കാണിച്ച വിനയമാണ് മഹാബലിയെ മഹാന്‍ ആകിയതെന്ന് അദ്ദേഹം തന്റെ ഓണസന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.മീറ്റിംഗില്‍ അലുംനി പേട്രണ്‍ രാജു മാത്യു ,ജനറല്‍ സെക്രട്ടറി നിഷ ജേക്കബ് ,വൈസ് പ്രസിഡന്റ് ഷീല സണ്ണി എന്നിവര്‍ സംസാരിച്ചു .
മീറ്റിംഗില്‍ 10 ,12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അലുംനി കുടുംബാംഗങ്ങളെ അവാര്‍ഡ് നല്‍കി ആദരിച്ചു .കൂടാതെ ഖത്തറില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച് അലുംനി കുടുംബാംഗങ്ങള്‍ക്ക് മൊമെന്റോ നല്‍കി.
അലുംനി അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാവേലിമന്നന്റെ വരവേല്‍പ്പും നാടന്‍പാട്ട് കൂട്ടായ്മായ കൈതോല ടീമിന്റെ പ്രകടനവും മീറ്റിംഗിന് മാറ്റുകൂട്ടി .
പരിപാടികള്‍ക്ക് ട്രഷറര് ജേക്കബ് എം മാത്യു ,ഓണാഘോഷ പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ജോസഫ് പി. ജോര്‍ജ് ,കമ്മിറ്റി അംഗങ്ങളായ ജെന്‍സണ്‍ തോമസ് ,സിബു എബ്രഹാം ,സിജു മോഹന്‍ ,ലിജോ രാജു ,ജിജി ജോണ്‍ ,ഷീന ഫിലിപ്പ്, സാലി രാജു ,വര്ഗീസ് പി സി എന്നിവര്‍ നേതൃത്വം നല്‍കി.