ഖത്തറിനെ ആവേശത്തിലാറാടിച്ച ആരവം 2025

ദോഹ. മോഹന്‍ലാല്‍ ഫാന്‍സ് കള്‍ചറല്‍ & വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ അവതരിപ്പിച്ച ആരവം 2025 ഓണാഘോഷം, വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടും തഗ്ഗുകളുടെ രാജകുമാരന്‍ ധ്യാന്‍ ശ്രീനിവാസന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി .
ഡി പി എസ് മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് നടത്തിയ പരിപാടികളില്‍, രാവിലെ 8 മുതല്‍ 11 വരെ പൂക്കളമത്സരവും വ്യത്യസ്തമായ ഗെയിംസ് മത്സരങ്ങളും നടന്നു .ഉച്ചയ്ക്ക് ശേഷം മൂന്ന് മണിമുതല്‍, വ്യസ്തങ്ങളായ നൃത്ത്യ രൂപങ്ങള്‍ ആഘോഷത്തിന് മ കൂട്ടി.
മേളധ്വനി അവതരിപ്പിച്ച പഞ്ചാരി മേളം കാണികളെ ആവേശ കൊടുമുടിയില്‍ എത്തിക്കുകയും , മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര , ആതിര അരുണ്‍ലാല്‍ ന്റെ ശിക്ഷണത്തില്‍ അണിയിച്ചൊരുക്കിയ നൃത്യ ശില്‍പം എന്നിവ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യ വിധികര്‍ത്താവായ ”മലയാളി മങ്ക” & ‘കേരള ശ്രീമാന്‍” മത്സരയിനം , മത്സരാര്‍ഥികളെയും കാണികളെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തി.
ഏഴു വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നവതരിപ്പിച്ച ഫാഷന്‍ഷോ ഏറെ സ്വീകാര്യത നേടി.
മത്സര വിജയികള്‍ക്കും, വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും ധ്യാന്‍ ശ്രീനിവാസന്‍ മെമെന്റോ കൈമാറി.
അവതാരകനായ അക്ബര്‍ അലി, പുതുമുഖ അവതാരിക ശാന്തി ഷെറിന്‍ എന്നിവര്‍ വേദിയും സദസ്സും മറ്റൊരു തലത്തിലേക്കെത്തിച്ചു .
പ്രസിഡന്റ് ദീപക് , സെക്രട്ടറി അഖില്‍, അഡൈ്വസര്‍ മിനി ബെന്നി, പ്രോഗ്രാം ഹെഡ് വിമല്‍, എന്നിവരുടെ നേതൃത്വത്തില്‍ മറ്റു ഒഫീഷ്യല്‍സും, എക്‌സിക്യൂട്ടീവ് അംഗങ്ങളും വ്യത്യസ്ത പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രോഗ്രാമില്‍ പങ്കെടുത്ത വിശിഷ്ട അതിഥികളും, സ്‌പോണ്‍സേര്‍സും, ആസ്വാദകരും, മറ്റു ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും, സംഘടനയുടെ കൂട്ടായ പ്രവര്‍ത്തനത്തെയും സംഘാടന മികവിനെയും പ്രശംസിച്ചു.
ആരവം 2026 ന്റെ കാത്തിരിപ്പാണ് ഇനിയുള്ള ദിനങ്ങള്‍ എന്നും, അതുവരെ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു.
