
Breaking News
ഡോ. യൂസുഫുല്‍ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ലോക പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ആഗോള മുസ് ലിം പണ്ഡിത സഭയുടെ സ്ഥാപക ചെയര്‍മാനുമായ ഡോ. യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ശൈ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് മികച്ച വൈദ്യ പരിചരണം ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദൈവത്തിന് സ്തുതി. അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ചു.
95 വയസ്സുള്ള ഖറദാവി ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിച്ചു വരികയാണ് .