
Local News
ഖത്തറില്‍ സ്വകാര്യ സ്കൂളുകള്‍ക്കും നഴ്സറികള്ക്കുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 7 മുതല്‍
ദോഹ. ഖത്തറില്‍ 2026-27 അധ്യയന വര്‍ഷം സ്വകാര്യ സ്കൂളുകളും നഴ്സറികളും തുടങ്ങുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 7 മുതല്‍ ആരംഭിക്കും. വിദ്യാഭ്യസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ജനുവരി 7 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പാഠ്യപദ്ധതികള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയുള്ള പ്രദേശങ്ങള്‍ക്കും ലൈസന്‍സിംഗിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഇന്ത്യന്‍ കരികുലത്തിന് മുന്‍ഗണനയുള്ളത് അല്‍ ദായീന്‍ മുനിസിപ്പാലിറ്റിക്കാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്വകാര്യ സ്കൂള്‍ ലൈസന്‍സിംഗ് വകുപ്പുമായി 44044906, 44044881 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.