Local NewsUncategorized
ഐസിസി സ്റ്റാര്‍ സിംഗര്‍ സീസണ് വണ്‍, കിരീടം ആര്യ പട് വര്ധനന്

ദോഹ. ഭാരതോല്സവിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഥമ ഐസിസി സ്റ്റാര്‍ സിംഗറിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ കിരീടം ആര്യ പട് വര്ധനന് . വ്യാഴാഴ്ച ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആര്യ പട് വര്ധനന് കിരീടം ചൂടിയത്. ശ്രീരഞ്ജിനി ഫസ്റ്റ് റണ്ണര്‍ അപ്പും ലലന്തിക കുമാര്‍ സെക്കണ്ട് റണ്ണര്‍അപ്പുമായി. മധു ബാലകൃഷ്ണനായിരുന്നു മുഖ്യ വിധികര്‍ത്താവ്
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇ്ന്ത്യന്‍ അംബാസിഡര്‍ വിപുല്‍ സമ്മാനിച്ചു.
