Uncategorized
ദോഹ എയര്‍പോര്‍ട്ടിലേക്ക് കസ്റ്റമര്‍ സര്‍വീസ് ഏജന്റ്‌സിനെ വേണം
ദോഹ. ഏവിയേഷന്‍ മേഖലയില്‍ ആകര്‍ഷകമായ തൊഴിലവസരം. ദോഹ എയര്‍പോര്‍ട്ടിലേക്ക് കസ്റ്റമര്‍ സര്‍വീസ് ഏജന്റ്‌സിനെ വേണം. ഫ്രഷേര്‍സിനും പാര്‍ട്ട് ടൈമേര്‍സിനും അപേക്ഷിക്കാം.
ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായ സെപ്രോടെകാണ് യോഗ്യരായ
ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
8 മണിക്കൂറാണ് ജോലി. രണ്ടായിരം റിയാല്‍ ശമ്പളവും താമസവും ട്രാന്‍സ്‌പോര്‍ട്ടേഷനും ലഭിക്കും. താമസവും ട്രാന്‍സ്‌പോര്‍ട്ടേഷനും ആവശ്യമില്ലാത്തവര്‍ക്ക് 3200 റിയാല്‍ ശമ്പളം ലഭിക്കും.
4 മണിക്കൂര്‍ ഷിഫ്റ്റ് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള പാര്‍ട്ട് ടൈമേര്‍സിന് 1500 റിയാല്‍ ശമ്പളവും 300 റിയാല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലവന്‍സും ലഭിക്കും. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവികള്‍ അയക്കണം.