Uncategorized

മാന്നാര്‍ അജിത് പ്രഭക്ക് ഫോട്ട യാത്രയയപ്പ് നല്‍കി

ദോഹ :  മോഡേണ്‍ കാര്‍ടന്‍ ഫാക്ടറിയിലെ 25 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ സ്ഥാപക അംഗവും, മുന്‍ വൈസ് പ്രസിഡന്റും, ദോഹയിലെ സാമുഹിക സാംസകാരിക മേഖലയിലെ നിറ സാന്നിധ്യവുമായ മാന്നാര്‍ അജിത് പ്രഭയ്ക്കു ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്‍കി.

2003 ല്‍ ദോഹ പാലസ് ഹോട്ടലില്‍ കൂടിയ ഫോട്ട രൂപികരണ യോഗത്തില്‍ വച്ചു അഡ്‌ഹോക് കമ്മിറ്റി അംഗമാവുകായും, 2004 ല്‍ ഫോട്ട മാനേജിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ വിജയിച്ചു ഫോട്ടയുടെ വൈസ് പ്രസിഡന്റായി. ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപക അംഗവും, സെന്‍ട്രല്‍ കമ്മിറ്റി അംഗവും ആയിരുന്നു.

ഖത്തറില്‍ ജോലിയോട് അനുബന്ധിച്ച് എത്തുന്നതിനു മുന്‍പ് കേരള വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അജിത് പ്രഭ ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലെ നേതാവായും, കേരള വിദ്യാര്‍ഥി യൂണിയന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റായും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു,

സഹധര്‍മിണി മിനി അജിത് പ്രഭാ ഫോട്ടാ വനിതാവിഭാഗം പ്രവര്‍ത്തകയും, ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകയും കൂടിയായിരുന്നു.

യാത്രയയപ്പ് ചടങ്ങില്‍ ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍, റജി കെ ബേബി, തോമസ് കുര്യന്‍, കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

മാന്നാര്‍ അജിത് പ്രഭയും കുടുംബവും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ ഉപഹാരം സമര്‍പിച്ചു. അജിത് പ്രഭ തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടക്ക് നന്ദി രേഖപെടുത്തി.

Related Articles

Back to top button
error: Content is protected !!