Breaking NewsUncategorized

ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യത


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ രാജ്യത്ത് താപനിലയില്‍ പ്രകടമായ വര്‍ധനവ് അനുഭവപ്പെടുമെന്ന് ഇന്നലെ കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ചു, രാജ്യത്തുടനീളം പരമാവധി താപനില 42-48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

ഈയാഴ്ച ചൂട് കൂടുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!