Uncategorized

2022-23 ല്‍ ഒന്നര ദശലക്ഷം ടണ്ണിലധികം വിമാന ചരക്ക് കടത്തി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ


അമാനുല്ല വടക്കാങ്ങര

ദോഹ: 2022-23 ല്‍ ഒന്നര ദശലക്ഷം ടണ്ണിലധികം വിമാന ചരക്ക് കടത്തി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് 2022/2023 പ്രകാരം 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ ആഗോള വിപണിയില്‍ 8.14% വിഹിതം വഹിച്ച് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ 1.5 ദശലക്ഷം ടണ്ണിലധികം വിമാന ചരക്ക് കടത്തി.

2022/2023 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലെ മുന്‍നിര എയര്‍ കാര്‍ഗോ കാരിയര്‍ എന്ന നിലയില്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ അതിന്റെ സ്ഥാനം നിലനിര്‍ത്തി, വളര്‍ച്ച, സുസ്ഥിരത, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ചും ആഗോള വ്യാപാരത്തിന്റെ തുടര്‍ച്ചയെ പിന്തുണച്ചും വിപണി വെല്ലുവിളികള്‍ നേരിട്ടാണ് ഖത്തര്‍ എയര്‍വേയ്‌സ് മുന്നേറ്റം തുടരുന്നത്.

2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ ആഗോള വിപണിയില്‍ 8.14 ശതമാനം വിഹിതം വഹിച്ച് 1,541,041 ടണ്ണിലധികം വിമാന ചരക്ക് കാരിയര്‍ കടത്തി.

Related Articles

Back to top button
error: Content is protected !!