ഖത്തറില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നു; പ്രായപൂര്‍ത്തിയായവര്‍ 10 ശതമാനം ഇതിനകം വാക്സിനെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരിലെ 10 ശതമാനം പേരെങ്കിലും ഇതിനകം വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ടെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.
വാക്സിന്‍ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി ആദ്യ ഡോസെടുത്ത് നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് എല്ലാവരും പൂര്‍ത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്, അവര്‍ പറഞ്ഞു.
കോവിഡ് -19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലാണ് പുറത്തുവിട്ടത്.
ഡിസംബര്‍ 23 ന് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിനുശേഷം 327,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കി കഴിഞ്ഞു. ഫൈസറിന്റേയും മഡോണയുടേയും വാക്സിനുകളാണ് ഖത്തറില്‍ നല്‍കുന്നത്.
ഇപ്പോള്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന്‍ ലഭിക്കും.
70 വയസ്സ് കഴിഞ്ഞവര്‍ 61 ശതമാനവും 60 വയസ്സ് കഴിഞ്ഞവര്‍ 55 ശതമാനവും വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. പ്രായം ചെന്നവര്‍ താമസിയാതെ വാക്സിനെടുക്കണം.
വാക്‌സിനെടുക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ : https://app-covid19.moph.gov.qa/en/instructions.html