Uncategorized

കോവിഡ്: കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം. ഡോ. മുനാ അല്‍ മസ്‌ലമാനി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് കാലത്ത് കള്‍ചറല്‍ ഫോറം നടത്തിയ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിന്റെയും കോവിഡ് കണ്‍ട്രോള്‍ വകുപ്പിന്റെയും മേധാവി ഡോ. മുന അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തെ കുറിച്ചും ആളുകളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും കള്‍ച്ചറല്‍ ഫോറം നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മാത്രൃകപരമാണെന്നും അവര്‍ പറഞ്ഞു.

സാധാരണക്കാരായ പ്രവാസികളില്‍ കോവിഡ് വാക്‌സിനെ കുറിച്ച ബോധവല്‍കരണത്തിന് കള്‍ചറല്‍ ഫോറത്തിന്റെ പിന്തുണയുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ഖത്തറില്‍ കോവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിലൊരാളായ ഡോ. മുനാ അല്‍മസ്‌ലമാനിയെ സന്ദര്‍ശിച്ച കള്‍ച്ചറല്‍ ഫോറം നേതാക്കളുമായി സംസാരിക്കുകയായിരുന്നു

ഖത്തറിലെ ഇന്ത്യക്കാരടക്കമുള്ള പ്രവാസി സമൂഹത്തിന് ഖത്തര്‍ സര്‍ക്കാരും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും നല്‍കുന്ന സേവനങ്ങള്‍, വിശിഷ്യാ കോവിഡ് സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രത്യേക ആദരവ് ഡോ. മുനക്ക് കൈമാറി.

കോവിഡ് ബോധവല്‍കരണത്തിന്റെ ഭാഗമായി കള്‍ചറല്‍ ഫോറം പ്രസിദ്ധീകരിച്ച ബുക്ലെറ്റ് പരിചയപ്പെടുത്തി. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കമ്യൂണിറ്റി സര്‍വീസ് വിങ് സെക്രട്ടറി റഷീദലി, ഡോ. നൗഷാദ്, നടുമുറ്റം എക്‌സിക്യൂട്ടീവ് അംഗം നുഫൈസ ഹഫീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!