Uncategorized
ഖത്തറില്‍ പൊന്നാനി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ പൊന്നാനി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിച്ച അബൂബക്കര്‍ ആണ് മരിച്ചത്. കോവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സാജിതയാണ് ഭാര്യ. ഷഫീല്‍, ഷാന, ശബ്ന മക്കളാണ്.
മൃതദേഹം ഇന്ന് ഇശാ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.
അബുക്കയുടെ വിയോഗത്തില്‍ റൂസിയ ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും അനുശോചനമറിയിച്ചു