Uncategorized
കോവിഡ് പ്രതിസന്ധി പലരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിസന്ധി പലരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്നു. നാട്ടിലെ കോവിഡ് സ്ഥിതിഗതികള്‍ അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ പല പ്രവാസികളും യാത്രകള്‍ ഒഴിവാക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാക്‌സിനേഷന്‍ പുരോഗമിച്ചതോടെ പൂര്‍ത്തിയാക്കിയവര്‍ക്കൊക്കെ ക്വാറന്റൈന്‍ ഇളവ് ലഭിക്കുമെന്നതിനാല്‍ ധാരാളമാളുകള്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സാധാരണ ഗതിയില്‍ ധാരാളം പ്രവാസികള്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം മിക്കവരും യാത്ര വേണ്ടെന്നുവെക്കുകയാണ് .