
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറില്‍ താഴെയെത്തി , ഇന്ന് 3 മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്ന് ആശ്വാസ ദിനമാണ് . പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14843 പരിശോധനകളില്‍ 123 യാത്രക്കാര്‍ക്കകം 299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 176 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ ഇരുനൂറില്‍താഴെയെത്തിയത്.
ചികിത്സയിലായിരുന്ന 45, 54, 57 വയസ്സ് പ്രായമുള്ള 3 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 522 ആയി.
752 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6741 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 391 ആയി. 8 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 225 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.